
റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമയം മക്കയിലും നേരത്തെ ഐസൊലേറ്റ് ചെയ്ത മേഖലകളിലും മാത്രമാക്കി ചുരുക്കി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. റമദാന്റെ ഭാഗമായുള്ള ഉത്തരവ് പ്രാബല്യത്തിലായി.
റമദാന് ഇരുപത് വരെ, അതായത് മെയ് 13 വരെ മാത്രമാണ് കര്‍ഫ്യൂ സമയം കുറച്ചത്. എപ്രില്‍ 29 മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.