
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ലഭിക്കുന്നതിനായി നോര്‍ക്കയുടെ റജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങും. എത്ര പ്രവാസികള്‍ വരുമെന്ന് അറിയുന്നതിനും അവര്‍ക്ക് ആവശ്യമായ പരിശോധനകളും ക്വാറന്റീന്‍ സൗകര്യങ്ങളും ചെയ്യുന്നതിനാണ് ഈ റജിസ്‌ട്രേഷന്‍ എന്നാണ് അറിയാന്‍ സാധിക്കുന്നത്. റജിസ്‌ട്രേഷന്‍ സംബന്ധിച്ച അറിയിപ്പ് നോര്‍ക്ക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
അതേസമയം പ്രവാസികളെ തിരികെ കൊണ്ടുവരേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു പ്രത്യേക പരിഗണന ഇല്ലാത്തതിനാല്‍ തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. https://norkaroots.org/ എന്ന വെബ്സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.