
റിയാദ്: കോവിഡ് പ്രതിസന്ധി തീരും വരെ നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിച്ചു. സൗദിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാകും വരെ വിദേശികള്‍ കാത്തിരിക്കണം. ഇതിന് ശേഷമേ വിദേശത്തുള്ള റീ എന്‍ട്രി വിസക്കാര്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കൂ. ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
വരും ദിവസങ്ങളില്‍ റീ എന്‍ട്രി വിസ നീട്ടി നല്‍കാനുള്ള നടപടിയും മന്ത്രാലയം പ്രഖ്യാപിക്കും. ഇതോടെ നാട്ടില്‍ പോയി റീ എന്‍ട്രി നീട്ടാനാകാതെ കുടുങ്ങിയവര്‍ക്കും മടങ്ങാന്‍ അവസരമുണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും ജവാസാത്ത് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.