
അബൂദബി: യുഎഇ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആര്‍ക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും തിരിച്ചുവരാനും അനുമതിയുണ്ടാകുമെന്ന് ഔദ്യോഗിക വാക്താവ് സെയ്ഫ് ആല്‍ദാഹിരി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ യുഎഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു.
യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും കോവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിച്ചിരിക്കണം, മാസ്‌ക് ധരിച്ചിരിക്കണം, ഒത്തുചേരലുകള്‍ക്കും, ഗൃഹസന്ദര്‍ശനങ്ങള്‍ക്കും വിലക്ക് തുടരും. കാറില്‍ മൂന്ന് യാത്രക്കാരില്‍ കൂടുതല്‍ പാടില്ല. എന്നാല്‍, ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും കാറില്‍ യാത്രചെയ്യാം. കുട്ടികള്‍ക്ക് എല്ലാ എമിറേറ്റുകളിലെയും മാളുകളില്‍ പ്രവേശിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
അനുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ പൊതു ഇടങ്ങളും പൊതുവാഹനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങളില്‍ ഈ നടപടികള്‍ തുടരും. കോവിഡ് നിയന്ത്രണവിധേയമായതോടെ അബൂദബി എക്‌സിബിഷന്‍ സെന്ററില്‍ തുറന്ന ഫീല്‍ഡ് ആശുപത്രി കോവിഡ് മുക്തമായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഇവിടെത്തെ സംവിധാനങ്ങള്‍ നിലനിര്‍ത്തും. മുസഫയിലെ പരിശോധനാകേന്ദ്രവും പ്രവര്‍ത്തനം അവസാനിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.