
മസ്‌കത്ത്: സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ്സ് വിസയിലോ നിലവില്‍ ഒമാനില്‍ താമസിച്ചു വരുന്ന വിദേശികള്‍ക്ക് തങ്ങളുടെ വിസ ഓണ്‍ലൈനിലൂടെ പുതുക്കാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സന്ദര്‍ശക, എക്‌സ്പ്രസ് വിസകളുടെ സാധുത നേരത്തെ ജൂണ്‍ 30 വരെ നീട്ടിയിരുന്നു.
അതേസമയം കൊവിഡ് 19 മൂലം ഒമാനിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനാല്‍ രാജ്യത്തേക്ക് സന്ദര്‍ശക വിസയിലെത്തി മടങ്ങി പോകുവാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വിദേശികള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ ഈ പ്രസ്താവന ആശ്വാസമാകും. രാജ്യത്ത് സന്ദര്‍ശക, എക്‌സ്പ്രസ് വിസയിലുള്ളവര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുവാന്‍ സാധിക്കും. നിലവിലുള്ള ഫീസ് അടച്ചാല്‍ മതിയാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.