Currency

ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വാരാന്ത്യനിയന്ത്രണങ്ങള്‍ തുടരും

സ്വന്തം ലേഖകന്‍Saturday, July 4, 2020 2:51 pm

ദോഹ: വാരാന്ത്യ ദിനങ്ങളില്‍ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം റദ്ദാക്കിയത് നിലവിലെ സാഹചര്യത്തിലും തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. വെള്ളി, ശനി ദിവസങ്ങളില്‍ വാണിജ്യ ഔട്ട്‌ലെറ്റുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. നേരത്തേ ഒഴിവാക്കിയ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഈ തീരുമാനത്തിന് പുറത്തായിരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ 16ാം നമ്പര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം വാണിജ്യ, സേവന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ വരുത്തിയ നിയന്ത്രണം നീക്കിയിട്ടുണ്ട്. ഇനിമുതല്‍ സ്ഥാപനങ്ങളുടെ മാനേജമെന്റുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിക്കാമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തുനിന്ന് കോവിഡ്-19 നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിലായതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x