Currency

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ യാത്ര ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകന്‍Sunday, July 12, 2020 2:57 pm

കുവൈത്ത് സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ യാത്ര ഒഴിവാക്കണമെന്ന് സ്വദേശികളോടും വിദേശികളോടും കുവൈത്ത് ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു. വിവിധ രാജ്യങ്ങളില്‍ രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗപ്പകര്‍ച്ച തടയാന്‍ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും അധികൃര്‍ ഓര്‍മിപ്പിക്കുന്നു.

യാത്രക്കാര്‍ സ്വയം നിയന്ത്രണം പാലിക്കേണ്ട സമയമാണിത്. രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കു പോകുന്നതു രോഗം പിടിപെടാനിടയാക്കുമെന്നും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും സൂചിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x