
അബൂദബി: എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ പുതിയ കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി. ഇനി മുതല്‍ 50 ദിര്‍ഹം ചെലവില്‍ നടത്താവുന്ന ഡി.പി.ഐ എന്ന സംവിധാനത്തിലൂടെ രോഗ സാധ്യത പരിശോധിക്കും. 48 മണിക്കൂറിനിടയില്‍ നടത്തിയ പി.സി.ആര്‍ ടെസ്റ്റ് ഫലവും ഇതിന് ഉപയോഗിക്കാം. ലേസര്‍ സാങ്കേതിക വിദ്യയിലൂടെ രക്തത്തിലെ നീര്‍ക്കെട്ട് പരിശോധിക്കുന്നതിലൂടെ കോവിഡ് സാധ്യത വ്യക്തമാക്കുന്ന പരിശോധനയാണ് ഡിപിഐ. യുഎഇ തന്നെ വികസിപ്പിച്ച പരിശോധനാ സംവിധാനമാണിത്.
പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ ഇതുവരെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദബിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നത്. ഇനി മുതല്‍ അതിര്‍ത്തിയില്‍ ഡിപിഐ എന്ന സംവിധാനത്തിലൂടെ കോവിഡ് സാധ്യതയുണ്ടോ എന്ന് പരിശോധിക്കും. സാധ്യതയില്ലാത്തവര്‍ക്ക് യാത്ര തുടരാം. സാധ്യതയുള്ളവരെ പിസിആര്‍ ടെസ്റ്റ് നടത്തി ക്വാറിന്റയിനിലേക്ക് വിടും.
ഡിപിഐ ടെസ്റ്റില്‍ രോഗസാധ്യതയില്ലാത്തവര്‍ക്കും അബൂദബിയിലേക്ക് പോകാം എന്നതാണ് ഇതിന്റെ സൗകര്യം.ശൈഖ് സായിദ് റോഡിലെ അവസാന എക്സിറ്റിന് സമീപമാണ് പുതിയ കോവിഡ് പരിശോധന കേന്ദ്രം. അബുദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റിയും ആരോഗ്യവകുപ്പുമാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. അതേസമയം 48 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലവുമായി വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുന്ന രീതി തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.