
കുവൈത്ത് സിറ്റി: വന്ദേഭാരത് വിമാനങ്ങള്‍ക്ക് കുവൈത്ത് അനുമതി നിഷേധിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിന്റെ നടപടിയെന്നാണ് വിവരം. ഇതോടെ ഇന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി പ്രവാസികളുടെ യാത്ര അവസാന നിമിഷം മുടങ്ങി.
വന്ദേ ഭാരത് ദൗത്യത്തിന് കീഴില്‍ വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടി കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ലാന്‍ഡിംഗ് അനുമതി നല്‍കാത്തതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. വരും ദിവസങ്ങളിലെ വന്ദേഭാരത് സര്‍വീസുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
വന്ദേഭാരത് നാലാംഘട്ടത്തില്‍ സ്വകാര്യ എയര്‍ ലൈന്‍സുകളായ ഗോ എയറും ഇന്‍ഡിഗോ എയര്‍ലൈന്‍സുമാണ് കുവൈത്തില്‍ നിന്നും സര്‍വീസ് നടത്തുന്നത്. അനുമതിക്കായി ഉന്നതതലത്തില്‍ ചര്‍ച്ച നടക്കുന്നതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. കുവൈത്തില്‍നിന്നു 101 സര്‍വീസുകളാണ് വന്ദേഭാരത് നാലാംഘട്ട ഷെഡ്യൂളില്‍ ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.