
കുവൈത്ത് സിറ്റി: നാല് മാസത്തിന് ശേഷം കുവൈത്തില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിച്ചു. തെരഞ്ഞടുത്ത 155 പള്ളികളില്‍ മാത്രമാണ് പ്രാര്‍ത്ഥന നടന്നത്. കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് വരുന്ന ആഴ്ചകളില്‍ കൂടുതല്‍ പള്ളികളില്‍ ജുമുഅ ഉണ്ടാവുമെന്നാണ് സൂചന. രാജ്യത്തെ ആയിരത്തിലേറെ വരുന്ന പള്ളികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 155 എണ്ണത്തില്‍ മാത്രമാണ് ജുമുഅ നടന്നത്. ഇതില്‍ കൂടുതലും സ്വദേശി താമസ മേഖലകളില്‍ ആയിരുന്നു. മലയാളം ഉള്‍പ്പെടെ വിദേശ ഭാഷകളില്‍ ഖുതുബ നടന്നിരുന്ന പള്ളികളില്‍ ജുമുഅക്ക് അനുമതി നല്‍കിയിരുന്നില്ല.
ഫര്‍വാനിയയിലെ രണ്ട് പള്ളികള്‍ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിശ്വാസികളെ പള്ളികളില്‍ പ്രവേശിപ്പിച്ചത്. 15നും 60നും ഇടക്ക് പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഔകാഫ് നിര്‍ദേശം അനുസരിച്ച് ഖുതുബ പതിനഞ്ചു മിനിറ്റിനുള്ളില്‍ ഖുതുബയും നമസ്‌ക്കാരവും പൂര്‍ത്തിയാക്കി ആളുകള്‍ മടങ്ങി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 13 മുതലാണ് ജുമുഅ നിര്‍ത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.