Currency

ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് ഓട്ടോമാറ്റിക് ഫൈന്‍ സിസ്റ്റവുമായി സൗദി

സ്വന്തം ലേഖകന്‍Wednesday, July 22, 2020 4:48 pm

റിയാദ്: സൗദിയില്‍ ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് ഓട്ടോമാറ്റികായി പിഴ ചുമത്തുന്ന നടപടി നാളെ മുതല്‍ പ്രാബല്യത്തിലാകും. വാഹന ഇന്‍ഷൂറന്‍സ് ട്രാഫിക് വിഭാഗത്തിന്റെ പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് പിഴ ചുമത്തുക. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമാക്കിയത്.

വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പോളീസ് കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ ഇനി ഉടമകള്‍ക്ക് സ്വമേധയാ പിഴ ചുമത്തും. വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പോളീസി ട്രാഫിക് വിഭാഗത്തിന്റെ പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് പിഴ ചുമത്തുന്നത്. കാലാവധി തീരുന്ന മുറക്ക് പുതുക്കാത്തവര്‍ക്കാണ് പിഴ ലഭിക്കുക.

100 മുതല്‍ 150 റിയാല്‍ വരെയാണ് പിഴ ചുമത്തുക. ലംഘനം ആവര്‍ത്തിക്കുന്ന മുറക്ക് പിഴ ഇരട്ടിക്കും. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സാഹചര്യത്തില്‍ വാഹന പരിശോധനയിലും രേഖകള്‍ പുതുക്കുന്നതിനും ഇളവുകള്‍ അനുവദിച്ചിരുന്നു. നിലവില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും കൈമാറ്റം നടത്തുന്നതിനും ഇന്‍ഷൂറന്‍സ് പോളീസി നിര്‍ബന്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x