Currency

കുവൈത്തില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിയന്ത്രണം; ഒരു കമ്പനിക്ക് കീഴില്‍ ഇനി പതിനഞ്ച് ബൈക്കുകള്‍ മാത്രം

സ്വന്തം ലേഖകന്‍Thursday, July 23, 2020 3:58 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി ബൈക്കുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു കമ്പനിക്ക് കീഴില്‍ പരമാവധി പതിനഞ്ച് ബൈക്കുകള്‍ മാത്രമേ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്. നിരത്തുകളിലെ ഇരുചക്രവാഹനങ്ങളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് ഭക്ഷ്യവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. പരിഷ്‌കരണം നടപ്പാക്കുന്നതിന് സാവകാശം വേണമെന്നാണ് കമ്പനികളുടെ ആവശ്യം. തീരുമാനം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

നിരത്തുകളില്‍ ഇരുചകവാഹനങ്ങളുടെ ആധിക്യം അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നു വിലയിരുത്തിയാണ് ഗതാഗതവകുപ്പിന്റെ ശിപാര്‍ശ പ്രകാരം ആഭ്യന്തമന്ത്രാലയത്തിന്റെ നടപടി. ഡെലിവറി ബൈക്കുകള്‍ക്കെതിരെ നിരവധി പരാതികളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെയും സ്‌പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെയുമാണ് മിക്ക സ്ഥാപനങ്ങളിലും ഡെലിവറി ജീവനക്കാര്‍ ജോലിയെടുക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x