
ദോഹ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള അഞ്ചാം ഘട്ട സര്‍വീസുകളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബുക്കിങ് തുടങ്ങി. ഖത്തറില്‍ നിന്നും ഓഗസ്റ്റ് മൂന്ന് മുതല്‍ പത്ത് വരെയുള്ള വന്ദേഭാരത് അഞ്ചാം ഘട്ട സര്‍വീസുകളിലേക്കുള്ള ബുക്കിങ്ങാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആരംഭിച്ചത്. ഇതില്‍ നാല് സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരം കൊച്ചി, അഞ്ചിന് കോഴിക്കോട്, പത്തിന് കണ്ണൂര്‍ എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.
എയര്‍ഇന്ത്യാ എക്‌സ്പ്രസും അഞ്ചാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ നിന്നും അഞ്ച് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഓഗസ്റ്റ് മൂന്നിന് ഷെഡ്യൂള്‍ ചെയ്തിരുന്ന ദോഹ ബംഗളൂരു, അഞ്ചിന് പോകേണ്ടിയിരുന്ന ദോഹ ഹൈദരാബാദ്, ആറിനുള്ള ദോഹ ബംഗളൂരു, ഏഴിന് പോകേണ്ടിയിരുന്ന ദോഹ ചെന്നൈ ഒമ്പതിന് ഷെഡ്യൂള്‍ ചെയ്തിരുന്ന ദോഹ ഡല്‍ഹി സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ രണ്ട് സര്‍വീസുകള്‍ ഇന്‍ഡിഗോയും റദ്ദാക്കി. ചെന്നൈ, ലഖ്‌നൗ സര്‍വീസുകളാണ് റദ്ദാക്കിയത്.
ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.