
അബുദാബി: സെപ്റ്റംബറോടെ പകുതിയോളം വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ ഇത്തിഹാദ് എയര്‍വേയ്‌സ്. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വര്‍ഷം ആദ്യ 6 മാസത്തിനിടെ 35 ലക്ഷം പേരാണ് ഇത്തിഹാദ് എയര്‍വേയ്‌സില്‍ യാത്ര ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 58% കുറവാണ് രേഖപ്പെടുത്തിയത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24നാണ് യുഎഇയില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഈ വര്‍ഷാരംഭത്തില്‍ മികച്ച തുടക്കം സമ്മാനിച്ചതിനു ശേഷമായിരുന്നു എയര്‍ലൈനുകള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.