Currency

ജനന റജിസ്ട്രേഷന്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയക്രമം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, August 11, 2020 6:49 pm

ദോഹ: ജനന റജിസ്ട്രേഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തന സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ദുഖാനിലെ ക്യൂബന്‍, അല്‍ഖോര്‍, അല്‍ വക്ര ആശുപത്രികളിലും ദോഹ ക്ലിനിക്, അല്‍ അഹ്ലി, അല്‍ ഇമാദി ആശുപത്രികളിലും സിദ്ര മെഡിസിനിലെ വനിതാ വെല്‍നസ് ഗവേഷണ കേന്ദ്രത്തിലും രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ജനന റജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ നല്‍കാം.

ഉച്ചയ്ക്ക് 2.00 മുതല്‍ വൈകിട്ട് 6.30 വരെ അല്‍ അഹ്ലി ആശുപത്രിയിലും സിദ്ര മെഡിസിനിലെ വനിതാ വെല്‍നസ് ഗവേഷണ കേന്ദ്രത്തിലും അപേക്ഷ നല്‍കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x