Currency

ഒമാനില്‍ രാത്രി സഞ്ചാര വിലക്ക് നീങ്ങി

സ്വന്തം ലേഖകന്‍Saturday, August 15, 2020 4:39 pm

മസ്‌കത്ത്: ഒമാനില്‍ നിലനിന്ന രാത്രി സഞ്ചാര വിലക്ക് നീങ്ങി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂലൈ 25 മുതലാണ് രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും പുലര്‍ത്തിയ നിഷ്‌കര്‍ഷതയെ അനുമോദിക്കുന്നുവെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളിലും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x