ലണ്ടന്‍: ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ തിയറ്ററുകള്‍, മ്യൂസിക്- സിനിമാ തിയറ്ററുകള്‍ എന്നിവ തുറക്കും. 30 പേര്‍ വരെ പങ്കെടുക്കുന്ന വിവാഹ പാര്‍ട്ടികള്‍ അനുവദിക്കും. കായിക മല്‍സരങ്ങള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കാണികളെ അനുവദിക്കും. കസീനോകള്‍, ബോളിങ് സെന്ററുകള്‍, സ്‌കേറ്റിംങ് റിങ്കുകള്‍, സോഫ്റ്റ് പ്ലേ സെന്ററുകള്‍ എന്നിവയും തുറക്കാം.
ആളുകള്‍ വളരെ അടുത്തിടപഴകുന്ന ഫേഷ്യല്‍ പാര്‍ലറുകള്‍, ഐബ്രോ ത്രെഡിങ് സെന്ററുകള്‍, ഐലാഷ് ട്രീറ്റ്‌മെന്റ്, മേക്ക് അപ്പ് ആപ്ലിക്കേഷന്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. മാസ്‌ക് ധരിച്ചും സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങള്‍ പാലിച്ചുമാകണം ഇവയുടെയെല്ലാം പ്രവര്‍ത്തനം.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് ബ്രിട്ടണ്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. അതേസമയം ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച ഫ്രാന്‍സ് ബ്രിട്ടീഷ് യാത്രക്കാര്‍ക്കും സമാനമായ ക്വാറന്റൈന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.