Currency

വന്ദേഭാരത് പദ്ധതി; ആറാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ഏഴ് വിമാനങ്ങള്‍

സ്വന്തം ലേഖകന്‍Monday, August 24, 2020 6:14 pm

ഒമാന്‍: വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ 21 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തില്‍ നിന്നാണ് മുഴുവന്‍ സര്‍വീസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സര്‍വീസുകള്‍ വീതവും കോഴിക്കോടിന് ഒരു വിമാനവുമാണ് ഉള്ളത്.

സെപ്റ്റംബര്‍ മൂന്നിനാണ് കേരളത്തിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്. കണ്ണൂരിനാണ് ആദ്യ വിമാനം. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറിന് കോഴിക്കോടിനും വിമാനങ്ങളുണ്ട്. ചെന്നൈ, ലഖ്‌നൗ, മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍.

സെപ്റ്റംബര്‍ ഒന്നു മുതലുള്ള സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോറം പൂരിപ്പിച്ച് നല്‍കണം. സലാലയില്‍ നിന്ന് ഈ ഘട്ടത്തിലും കേരളത്തിലേക്ക് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x