അബുദാബി: യുഎഇയില്‍ നഴ്സറി സ്കൂളുകള്‍ക്കും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് അനുമതി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ചിലാണ് നഴ്സറി സ്കൂളുകള്‍ അടച്ചത്.
നിര്‍ദേശങ്ങള്‍ ഇങ്ങനെ:
ഭക്ഷണം വീട്ടില്‍നിന്നു കൊണ്ടുവരണം.
കുട്ടികളുടെയും ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കണം.
ജീവനക്കാര്‍ 2 ആഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നടത്തണം.
സമയബന്ധിതമായി അണുവിമുക്തമാക്കണം.
കുട്ടികള്‍ 1.5 മീറ്റര്‍ അകലം പാലിക്കണം. പ്രായമനുസരിച്ച് കുട്ടികളെ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ച് ഇടകലരാത്ത വിധം നോക്കണം.
സ്ഥലപരിമിതി അനുസരിച്ച് കുട്ടികളെ വ്യത്യസ്ത ദിവസങ്ങളിലോ സമയങ്ങളിലോ ആക്കി പുനഃക്രമീകരിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.