Currency

ഒമാനില്‍ ആരോഗ്യ വകുപ്പില്‍ സ്വദേശിവത്കരണം; ജോലി നഷ്ടപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍

സ്വന്തം ലേഖകന്‍Thursday, September 3, 2020 12:11 pm

മസ്‌കത്ത്: ഒമാനില്‍ ആരോഗ്യ വകുപ്പില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു. ഇതിന്റെ ഭാഗമായ 172 സ്വദേശി നഴ്‌സ്മാരെ പുതുതായി നിയമിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ നിയമനത്തിലൂടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശി നഴ്‌സ്മാര്‍ക്കാണ് ജോലി നഷ്ടമായി. ഫാര്‍മസി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

ഒമാനിലെ പ്രധാനപ്പെട്ട എട്ട് സര്‍ക്കാര്‍ ആശുപത്രികളിലായാണ് പുതുതായി സ്വദേശി നഴ്‌സ്മാരെ നിയമിച്ചത്. സുഹാര്‍ ആശുപത്രിയിലാണ് കൂടുതല്‍ പേര്‍ ജോലിയില്‍ പ്രവേശിച്ചത്, 62 പേര്‍ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും 42 പേര്‍ ഇബ്ര ആശുപത്രിയിലും ജോലിയില്‍ പ്രവേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x