
അബുദാബി: സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി അബുദാബി. കൗണ്‍സലര്‍, സൈക്കോ തെറപ്പിസ്റ്റ്, ബിഹേവിയര്‍ അനലിസ്റ്റ്, നോണ്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവര്‍ക്കു ലൈസന്‍സ് വേണമെന്ന് സാമൂഹിക വികസന വിഭാഗം (ഡിസിഡി) അറിയിച്ചു.
മരുന്ന് കൈകാര്യം ചെയ്യാത്ത മൈന്‍ഡ് കെയര്‍ പ്രഫഷന്, ലൈഫ് കെയര്‍ പ്രഫഷന് വിഭാഗത്തില്‍ പെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കാണു പുതിയ നിയമം ബാധകമാകുക. അംഗീകൃത സംഘടനകള്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ഇനി ലൈസന്‍സുള്ള വിദഗ്ധരെയാണ് ഉപയോഗപ്പെടുത്തേണ്ടത്.
ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഡിസിഡി എക്സിക്യുടിവ് ഡയറക്ടര്‍ ഡോ. ബുഷ്റ അല്‍ മുല്ല പറഞ്ഞു.
അബുദാബി സര്‍ക്കാരിന്റെ സ്മാര്‍ട്ട് സേവന പോര്‍ട്ടലായ ടാമിലൂടെയാണ് സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. റജിസ്ട്രേഷന് സൗജന്യം. അപേക്ഷ വിദഗ്ധ സമിതി പരിശോധിച്ചായിരിക്കും അംഗീകാരം നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.