
അബുദാബി: അബുദാബി എമിറേറ്റില്‍ പ്രവേശിച്ച ശേഷം തുടര്‍ച്ചയായ ആറ് ദിവസം അവിടെ താമസിച്ചവര്‍ ആറാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം. ഇത് സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു. വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
നേരത്തേയുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി അബാദാബിയില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യമില്ല. മറിച്ച് 48 മണിക്കൂറിനിടെയുള്ള ലേസര്‍ ഡി.പി.ഐ ടെസ്റ്റിലോ അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധനയിലോ നെഗറ്റീവ് ആയിരുന്നാല്‍ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ദ്രുത പരിശോധനയ്‌ക്കൊപ്പവും ആറ് ദിവസത്തിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം പ്രവേശനത്തിന് നിര്‍ബന്ധമായിരുന്നു.
അതേസമയം അബുദാബിയില്‍ പ്രവേശിച്ച സന്ദര്‍ശകരും സ്ഥിരതാമസക്കാരും ആറാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. അബുദാബി മീഡിയാ ഓഫീസ് പുറത്തുവിട്ട അറിയിപ്പുകളിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.