
സൗദിയില്‍ വാട്സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ വരുന്നു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്റെ നിര്‍മ്മാണം. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ വ്യക്തമാക്കി.
കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ സൗദി എഞ്ചിനീയര്‍മാരുടെ പ്രത്യേക സംഘം തന്നെ ഇതിനായി പ്രവര്‍ത്തിച്ച് വരുന്നു. സൗദിയുടെ ഈ പുതിയ സേവനം ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി വികസിപ്പിച്ചെടുത്ത എന്‍ക്രിപ്റ്റ് ചെയ്ത സോഫ്റ്റ് വെയറുകളിലും അല്‍ഗോരിതങ്ങളിലുമായാണ് ഈ പുതിയ സേവനം നിര്‍മ്മിച്ചിരിക്കുന്നത്.
നിലവില്‍ ഉപയോഗത്തിലുള്ള വാട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങള്‍ പരിപമിതപ്പെടുത്തുകയും, രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങള്‍ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം.
വിദേശ ഏജന്‍സികളാല്‍ നിയന്ത്രിക്കപ്പെടുന്ന ബാഹ്യ സെര്‍വ്വറുകളില്‍ നിന്ന് ഇത് മുക്തമായിരിക്കും. അതിനാല്‍ തന്നെ മികവാര്‍ന്ന സുരക്ഷയും ശക്തമായ സ്വകാര്യതയും കാത്തുസൂക്ഷിക്കുവാന്‍ ഇതിനാകുമെന്ന് കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ബാസില്‍ അല്‍ ഒമൈര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.