
റിയാദ്: 90ാം ദേശീയദിനം ആഘോഷിക്കുന്ന സൗദി അറേബ്യ പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. ഈ മാസം 23നാണ് സൗദിയുടെ ദേശീയ ദിനാഘോഷം. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23, 24 ദിവസങ്ങളില്‍ അവധിയാണ്. 25 ഉം 26ഉം വെള്ളി ശനി ദിവസങ്ങളാണ്. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുടരെ നാലു ദിവസം അവധി ലഭിക്കും.
സ്വകാര്യ മേഖലയില്‍ 23ന് ബുധനാഴ്ച മാത്രമാണ് അവധി. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ 24നും ആഘോഷത്തിന്റെ ഭാഗമായി ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.