Currency

ഒമാനില്‍ എയര്‍പോര്‍ട്ടുകള്‍ തുറക്കുന്നു: ഒക്ടോബര്‍ 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Tuesday, September 8, 2020 4:38 pm

മസ്‌കത്ത്: ഒമാനില്‍ എയര്‍പോര്‍ട്ടുകള്‍ തുറക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കും. കൃത്യമായ സുരക്ഷ പ്രോട്ടോക്കോളുകള്‍ ഉറപ്പു വരുത്തിക്കൊണ്ടാകും വിമാന സര്‍വീസുകള്‍ പുനരാംഭിക്കുക. ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ വിവരങ്ങള്‍ക്കനുസരിച്ചും മറ്റ് വിമാന കമ്പനികളുമായുള്ള ഉഭയകക്ഷി ധാരണക്കും അനുസരിച്ചായിരിക്കും ഒമാനില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യുക.

ഒമാനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് മാസത്തിലധികമായി എയര്‍ പോര്‍ട്ടുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള പ്രത്യേക ഷെഡ്യുള്‍ഡ് സര്‍വീസുകളും, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും മാത്രമായിരുന്നു ഈ കാലയളവില്‍ സര്‍വീസ് നടത്തിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x