
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാംപ് സെപ്റ്റംബര്‍ 12 ന് നടക്കും. സേവനം ആവശ്യമുള്ളവര്‍ ഇന്ന് വൈകിട്ട് മുമ്പായി വാട്സ്ആപ്പ് സന്ദേശം അയയ്ക്കണം. ഒനൈസയിലെ എംബസി ആസ്ഥാനത്താണ് ക്യാംപ് നടക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള അറ്റസ്റ്റേഷനുകള്‍ ആണ് ക്യാമ്പിലൂടെ നല്‍കുന്നത്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അടിയന്തര പവര്‍ ഓഫ് അറ്റോര്‍ണി, വ്യത്യസ്ത ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകള്‍ തുടങ്ങിയ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 33 05 96 47 എന്ന നമ്പറില്‍ വാട്സ് അപ്പ് സന്ദേശം അയയ്ക്കണം.
സേവനങ്ങള്‍ക്കായി എംബസിയില്‍ ഓണ്‍ലൈന്‍ മുഖേന മുന്‍കൂര്‍ അനുമതിക്കായി റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാംപില്‍ മുന്‍ഗണന. പേര്, പാസ്പോര്‍ട് നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ഏത് സേവനമാണ് വേണ്ടത്, അടിയന്തര സേവനം ആവശ്യപ്പെടാനുള്ള കാരണം, ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ അനുമതി ലഭിച്ച തീയതിയും സമയവും ഇത്രയും സഹിതം ഇന്ന് (സെപ്റ്റംബര്‍ 9) വൈകുന്നേരത്തിന് മുമ്പായി വാട്സ് അപ്പ് സന്ദേശം അയയ്ക്കണം.
ക്യാംപില്‍ പങ്കെടുക്കാനുള്ള അനുമതി, സമയം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വാട്സ് അപ്പ് വഴി തന്നെ അപേക്ഷകര്‍ക്ക് ലഭിക്കും. ക്യാംപില്‍ പങ്കെടുക്കുന്നവരും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ പാലിക്കണമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.