Currency

കുവൈത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി

സ്വന്തം ലേഖകന്‍Friday, September 18, 2020 4:13 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത്. കോവിഡ് പ്രതിരോധന മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ പ്രത്യേക സമിതി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിനായി മന്ത്രിസഭ നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന. രാജ്യത്തെ ഷോപ്പിങ് മാളുകളും വാണിജ്യ സമുച്ചയങ്ങളിലും സംഘം മിന്നല്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x