
അബുദാബി: ദുബായിലോ വടക്കന്‍ എമിറേറ്റിലോ പോയി അബുദാബിയില്‍ തിരിച്ചെത്തി 6 ദിവസത്തിനകം കോവിഡ് പിസിആര്‍ പരിശോധന നടത്തിയിട്ടില്ലെങ്കില്‍ വന്‍ പിഴ. കോവിഡ് ടെസ്റ്റിന് വിസമ്മതിക്കുന്നവര്‍ക്കു 5000 (1 ലക്ഷം രൂപ) ദിര്‍ഹം വരെ പിഴ ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ നിയമ നടപടിയും നേരിടേണ്ടിവരും. രോഗപ്പകര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് നടപടി കര്‍ശനമാക്കിയത്.
റോഡ് മാര്‍ഗം അബുദാബിയിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഡിപിഐ ലേസര്‍ ടെസ്റ്റ് നെഗറ്റീവ് ഫലമോ ആവശ്യമാണ്. എന്നാല്‍ 6 ദിവസത്തിനകം തിരിച്ചുപോകാത്തവര്‍ക്ക് വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തല്‍ നിര്‍ബന്ധം. അബുദാബിയില്‍നിന്ന് ദുബായ് ഉള്‍പ്പെടെ മറ്റു എമിറേറ്റിലേക്കു പോകാനും കോവിഡ്/ഡിപിഐ ലേസര്‍ പരിശോധന ആവശ്യമില്ല. എന്നാല്‍ തിരിച്ചുവരാന്‍ ഇവ നിര്‍ബന്ധമാണ്.
അബുദാബിയില്‍ എത്തി 6ാം ദിവസം ആകുന്നുവെന്നും ഏറ്റവും അടുത്തുള്ള കേന്ദ്രത്തില്‍ പോയി പിസിആര്‍ ടെസ്റ്റ് നടത്തണമെന്നുമുള്ള അറിയിപ്പ് മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയാണു വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവ അല്‍ഹൊസന്‍ ആപ്പിലും ലഭ്യമാകും. പരിശോധിക്കാത്തവരുടെ വിശദവിവരങ്ങള്‍ യഥാസമയം ആരോഗ്യവിഭാഗത്തിനും പൊലീസിനും അറിയാനാകും. നിയമനടപടിയും നേരിടേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.