Currency

ഒമാനില്‍ പൊതുഗതാഗതം 27 മുതല്‍ പുനരാരംഭിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, September 22, 2020 5:41 pm

മസ്‌കത്ത്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പൊതുഗതാഗത സര്‍വീസുകള്‍ മസ്‌കത്തില്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

എന്നാല്‍, മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിറ്റി സര്‍വീസുകള്‍ അടുത്ത മാസം നാലു മുതലാണ് പുനരാരംഭിക്കുക. സലാലയില്‍ ഒക്ടോബര്‍ 18നും സിറ്റി സര്‍വീസ് വീണ്ടും ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x