
റിയാദ്: സൗദിയില്‍ 95 ശതമാനത്തോളം പേര്‍ക്കും കോവിഡ് ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,32,329 പേര്‍ക്കാണ് ഇത് വരെ സൗദിയില്‍ കോവിഡ് ബാധിച്ചത്. അതില്‍ 3,15,636 പേര്‍ക്കും ഭേദമായി. പന്ത്രണ്ടായിരത്തിലധികം പേര് മാത്രമാണ് ഇനി ചികിത്സയിലുള്ളത്. നാലായിരത്തി അറുനൂറ്റി ഇരുപത്തി അഞ്ച് പേര് ഇത് വരെ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 94.98 ശതമാനം പേര്‍ക്കും രോഗം ഭേദമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇനി 12,068 പേര് മാത്രമാണ് ചികിത്സയിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.