
ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ യാത്രക്കാര്‍ക്ക് ഇനി 100 ദിവസം യാത്രയിലുടനീളം വൈ-ഫൈ സേവനം സൗജന്യമായി ലഭിക്കും. സെപ്റ്റംബര്‍ 25 മുതല്‍ ആരംഭിച്ച ഓഫര്‍ 2021 ജനുവരി 2 വരെ ലഭിക്കും. 100 വിമാനങ്ങളില്‍ അതിവേഗ സൂപ്പര്‍ വൈ-ഫൈ സേവനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് യാത്രക്കാര്‍ക്ക് 100 ദിവസത്തെ സൗജന്യ ഇന്റര്‍നെറ്റ് സേവനം ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിശ്ചിത നിരക്ക് ഈടാക്കി കൊണ്ടുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനമാണ് 100 ദിവസം സൗജന്യമാക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഓഫിസ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായെല്ലാം വിമാന യാത്രയിലുടനീളം സമ്പര്‍ക്കം പുലര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ‘ഓണ്‍ ബോര്‍ഡ് വൈ-ഫൈ’ സേവനത്തിന് 2018 ലാണ് തുടക്കമിട്ടത്. കഴിഞ്ഞ മാസമാണ് വൈ-ഫൈ സേവനം 100-ാമത്തെ വിമാനത്തിലും ലഭ്യമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.