
അബുദാബി: യുഎഇയില്‍ ജീവനക്കാരുടെ എണ്ണം 10% കുറയ്ക്കാന്‍ 30% സ്ഥാപനങ്ങള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. റീട്ടെയ്ല്‍ മേഖലാ സ്ഥാപനങ്ങളായിരിക്കും ജീവനക്കാരെ കുറയ്ക്കുക. രാജ്യാന്തര മാനവശേഷി കണ്‍സല്‍റ്റിങ് കമ്പനിയായ മെര്‍സര്‍ യുഎഇയിലെ 500 കമ്പനികളില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇതേ സമയം 2021ല്‍ 4% ശമ്പള വര്‍ധനയും പ്രവചിക്കുന്നു. കോവിഡിന്റെ വരവോടെ പല കമ്പനികളും ശമ്പളം 10-30% വരെ കുറച്ചിരുന്നു. പലരും ഇപ്പോള്‍ പുനസ്ഥാപിച്ച് തുടങ്ങി. എന്നാല്‍ 17% കമ്പനികള്‍ ശമ്പളം 6 മാസം വൈകിപ്പിച്ചു.
കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായി വര്‍ക് ഫ്രം ഹോം) ചെയ്യാന്‍ 66% കമ്പനികള്‍ അനുവദിച്ചിരുന്നു. ഇതുമൂലം ഉല്പാദനം കൂടിയ 25% കമ്പനികള്‍ കോവിഡിനു ശേഷവും വീട്ടിലിരുന്നുജോലി തുടരാന്‍ അനുവദിക്കുമെന്നാണ് സൂചിപ്പിച്ചതെന്നു മെര്‍സറിന്റെ മധ്യപൂര്‍വദേശ കരിയര്‍ പ്രോഡക്ട്സ് ലീഡര്‍ ടെഡ് റഫൂല്‍ പറഞ്ഞു.
ആരോഗ്യ, ഔഷധ നിര്‍മാണം 4.5%, കണ്‍സ്യൂമര്‍ ഗുഡ്സ് 3.5%, ഊര്‍ജം 2.6% എന്നീ വിഭാഗം കമ്പനികളിലാണ് ഈ വര്‍ഷം ശമ്പള വര്‍ധനയുണ്ടായത്. യുഎഇ, ബഹ്റൈന്‍ 3.8%, സൗദി അറേബ്യ 3.7%, കുവൈത്ത്, ഒമാന്‍ 3% എന്നീ രാജ്യങ്ങളിലും ഈ വര്‍ഷം ശമ്പള വര്‍ധനയുണ്ടായി. യുഎഇയില്‍ അടുത്ത വര്‍ഷം 4% വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.