അബുദാബി: ആധാര്‍ കാര്‍ഡില്ലാത്ത പ്രവാസി വിദ്യാര്‍ഥികള്‍ക്ക് മുഖം സ്കാന്‍ ചെയ്ത് ഡിജി ലോക്കര്‍ തുറക്കാവുന്ന സംവിധാനമായി. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (എഫ്ആര്‍എസ്) സംവിധാനം ഒരുക്കിയത്. ഇതിലൂടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എടുത്ത് ഉന്നത വിദ്യാഭ്യാസ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കാം. സാധാരണ ഡിജി ലോക്കര്‍ തുറക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പറും ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരുമാണു വേണ്ടത്.
എന്നാല്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇതിനു പകരം എഫ്ആര്‍എസ് മതിയാകും. സിബിഎസ്ഇയുടെ ഡിജി ലോക്കര്‍ വെബ്സൈറ്റില്‍ പേരും മേല്‍വിലാസവും നല്കി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ എടുക്കുന്ന ഫോട്ടോയും ലോഗിന്‍ ചെയ്യുന്ന വ്യക്തിയുടെ മുഖവും ഒത്തുനോക്കിയാണു ഡിജി ലോക്കര്‍ തുറക്കാന്‍ അനുമതി ലഭിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഇമെയിലില്‍ ലഭിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ അനുഗ്രഹമാണ് പുതിയ സേവനം. അസ്സല് സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കുന്നതുവരെ ഇസര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. 2004 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാണ്. വെബ്സൈറ്റ് https://digilocker.gov.in/cbse-certificate.html
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.