Currency

വന്ദേഭാരത് മിഷന്‍: ജിദ്ദയില്‍ നിന്ന് ഡിസംബര്‍ 30 വരെയുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, October 27, 2020 12:21 pm

റിയാദ്: വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യയുടെ 36 സര്‍വീസുകള്‍ ഉണ്ടാവുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കേരളത്തില്‍ കോഴിക്കോട്ടേക്ക് മാത്രമായിരിക്കും സര്‍വിസുകള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഒമ്പത് സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക.

നവംബര്‍ മൂന്ന്, 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് കോഴിക്കോേട്ടക്കുള്ള സര്‍വീസുകള്‍. ജിദ്ദയില്‍ നിന്നും മുംബൈ വഴിയായിരിക്കും കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍. മുതിര്‍ന്നവര്‍ക്ക് 1061 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 836 റിയാല്‍, രണ്ട് വയസിന് താഴെ 164 റിയാല്‍ എന്നിങ്ങനെയാണ് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കുകള്‍. ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്‌നൗ 18 എണ്ണവും ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പത് എണ്ണവുമാണ് എയര്‍ ഇന്ത്യയുടെ മറ്റു സര്‍വീസുകള്‍.

മുതിര്‍ന്നവര്‍ക്ക് 1361 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 1061 റിയാല്‍, രണ്ട് വയസിന് താഴെ 194 റിയാല്‍ എന്നിങ്ങനെയാണ് ഈ സര്‍വീസുകളിലെ ടിക്കറ്റ് നിരക്കുകള്‍. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പാസ്പോര്‍ട്ട് കോപ്പി സഹിതം ജിദ്ദ മദീന റോഡില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ടെത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x