Currency

തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സൗദി; വിദേശികളുടെ തൊഴില്‍ നഷ്ടം വര്‍ധിക്കാന്‍ സാധ്യത

സ്വന്തം ലേഖകന്‍Sunday, November 15, 2020 12:48 pm

റിയാദ്: രണ്ടായിരത്തി മുപ്പതോടെ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിന് താഴെയെത്തിക്കുന്നതിനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് സൗദി തൊഴില്‍ മന്ത്രി. നിലവില്‍ 12 ശതമാനത്തിലധികം സ്വദേശികളാണ് സൗദിയില്‍ തൊഴിലില്ലാത്തവരായിട്ടുള്ളത്. സൗദിയില്‍ വിദേശികളുടെ തൊഴില്‍ നഷ്ടം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനായി വിവിധ പദ്ധതികളുടെ ഭാഗമായി ഉയര്‍ന്ന തസ്തികകളില്‍ 75 ശതമാനവും സ്വദേശികള്‍ക്കായി നീക്കിവെക്കുവാന്‍ നീക്കമാരംഭിച്ചു. ഇതിന് പിറകെയാണ് 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിന് താഴെയാക്കാന്‍ സാധിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി ഇപ്പോള്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

വിവിധ സ്ഥാപനങ്ങളുമായി പങ്കാളിത്ത വ്യവസ്ഥയിലും, സൂപ്പര്‍വൈസറി മന്ത്രാലയങ്ങളുമായി ഉണ്ടാക്കിയ പ്രത്യേക കരാറുകളിലൂടെയും 4,20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇതിനോടകം തന്നെ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിസന്ധികാലത്ത് ജോലി നിലനിറുത്തുന്നതിനായി 15 സംരംഭങ്ങള്‍ പുതിയതായി ആരംഭിച്ചു. കൂടാതെ തൊഴില്‍ വിപണി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 11 പരിഷ്‌കാരങ്ങളും, 25 ഓളം സംരംഭങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഇതും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x