അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ തിരക്കൊഴിവാക്കാന്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട് ട്രാവല്‍ സംവിധാനം. നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ അബുദാബി എയര്‍പോര്‍ട്ട് വികസിപ്പിച്ചെടുത്ത സംവിധാനം വഴി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ട സമയം മുന്‍കൂട്ടി അറിയിക്കും. പ്രസ്തുത സമയം പാലിച്ചു യാത്രക്കാര്‍ എത്തുമ്പോള്‍ തിരക്കു ഒഴിവാക്കാനും അകലം പാലിക്കാനും സാധിക്കുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്മാര്‍ട് സംവിധാനത്തില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരെ മാത്രമാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയകരമായാല്‍ മറ്റു വിമാനങ്ങളിലെ യാത്രക്കാരെയും ഉള്‍പ്പെടുത്തും. നിര്‍മിത ബുദ്ധി സംവിധാനത്തിലൂടെ വിമാനം വന്നിറങ്ങുന്നതു തത്സമയം കാണാം. ഇതു വേഗത്തില്‍ ലഗേജ് ഇറക്കാനും കയറ്റാനും ഇന്ധനം നിറയ്ക്കാനുമെല്ലാം സഹായകമാകും.
കൂടാതെ എയര്‍പോര്‍ട്ടിലെ സുരക്ഷാ സംവിധാനങ്ങളും ക്യാമറകളുമെല്ലാം നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെടുത്തിയതിനാല്‍ അസാധാരണ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനും നടപടി വേഗത്തിലാക്കാനും സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.