
അബുദാബി: യുഎഇ ദേശീയ ദിനം, ക്രിസ്മസ്, പുതുവര്‍ഷം എന്നിവയുടെ ഭാഗമായി സ്വകാര്യ പരിപാടികള്‍ അനുവദിക്കില്ലെന്നു ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി. അവധി ദിവസങ്ങളിലും ഉത്സവ സമയത്തും കൂട്ടം കൂടുന്നത് ഒഴിവാക്കാനും രോഗപ്പകര്‍ച്ച തടയാനുമാണു നിബന്ധനകള്‍ കടുപ്പിച്ചത്.
മുന്‍കൂട്ടി അനുമതി എടുക്കാത്ത പരിപാടികള്‍ അനുവദിക്കില്ല. ജോലി സ്ഥലത്തെ പാര്‍ട്ടികളും റദ്ദാക്കണം. സംഗീതം ഉള്‍പ്പെടെ ലൈവ് പരിപാടികള്‍ക്കു അനുമതി നിര്‍ബന്ധം. 34 മണിക്കൂറില്‍ കൂടാന്‍ പാടില്ല. വായുസഞ്ചാരമുള്ള സ്ഥലമാകണം. റജിസ്ട്രേഷന് നിര്‍ബന്ധം തുടങ്ങി നിരവധി നിബന്ധനകളാണ് പുറത്തിറക്കിയിട്ടുള്ളത്.
ഉപയോഗിച്ച ശേഷം നശിപ്പിക്കാവുന്ന പാത്രങ്ങളില്‍ മാത്രമേ ഭക്ഷണം വിളമ്പാവൂ. ബുഫെ വേണ്ട. പകര്‍ച്ചവ്യാധി രോഗമുള്ളവര്‍, വയോധികര്‍, കുട്ടികള്‍ എന്നിവര്‍ പുറത്തു പോകരുത്. രോഗപ്പകര്‍ച്ചയ്ക്കു സാധ്യതയുള്ളതിനാല്‍ വീട്ടില്‍ കഴിയുന്നതാണ് ഉത്തമം.
ദേശീയ ദിനത്തിനു അലങ്കാരമാകാം, ആഘോഷം വേണ്ട. പൊതുജന പങ്കാളിത്തം ഇല്ലാതെയാകും ഇത്തവണത്തെ ആഘോഷം. എന്നാല്‍ ഏഴു എമിറേറ്റുകളിലെയും പരിപാടികള്‍ തത്സമയം കാണിക്കും. വെടിക്കെട്ടു കാണാനും കൂട്ടം കൂടരുത്.
പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ തെര്‍മല്‍ സ്കാനര്‍ നിര്‍ബന്ധം. പ്രവേശനത്തിനും തിരിച്ചുപോകാനും പ്രത്യേക കവാടങ്ങള്‍. ഐസലേഷന്‍ മുറികളും സജ്ജമാക്കണം. ആരോഗ്യ, സുരക്ഷാ കാര്യങ്ങളില്‍ പരിശീലനം നല്കിയ ജീവനക്കാരെ നിയമിക്കണം. മാസ്ക് നിര്‍ബന്ധം. 2 മീറ്റര്‍ അകലം പാലിക്കണം. ഹസ്തദാനവും ആലിംഗനവും പാടില്ല. അകലം പാലിച്ചു കൈ വീശി സന്തോഷം പങ്കിടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.