Currency

സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ; ഗതാഗതം സ്തംഭിച്ചു, ഞായറാഴ്ച വരെ മഴ തുടുരുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Saturday, December 5, 2020 3:55 pm

റിയാദ്: സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഹഫര്‍ബാത്തിന്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴ തുടരുന്നത്. ഞായറാഴ്ച വരെ മഴ തുടുരുമെന്ന് കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ശൈത്യം ശക്തിപ്പെടുന്നതിന്റെ മുന്നോടിയായാണ് മഴ ആരംഭിച്ചത്. ഇടിമിന്നലോട് കൂടിയ പേമാരിയാണ് പയിടങ്ങളിലും അനുഭവപ്പെട്ടത്. ഹഫറിലെ സൂക്ക്, മുഹമ്മദിയ്യ, ഫൈസലിയ്യ, നായിഫിയ്യ, ഉമ്മുഹഷര്‍ തുടങ്ങിയ ഭാഗങ്ങളില്‍ പെയ്ത പേമാരിയില്‍ പരിസരം വെള്ളകെട്ടുകള്‍ കൊണ്ട് നിറഞ്ഞു. പലയിടത്തും റോഡുകള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതം സ്തംഭിച്ചു. താഴ് വാരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തിയതോടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അല്‍ഖസ്സീം, അബഹ, അല്‍ബാഹ, നജ്റാന്‍ എന്നിവിടങ്ങളിലും ദിവസങ്ങളായി മഴ തുടരുകയാണ്. വരും ദിവസങ്ങളിലും രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x