
അബുദാബി: കോവിഡ് വാക്‌സീന്‍ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിച്ചു. എന്‍എംസി ഗ്രൂപ്പിനു കീഴില്‍ അബുദാബി, അല്‍ഐന്‍, റുവൈസ് എന്നിവിടങ്ങളിലെ 16 ആശുപത്രികളില്‍ കൂടി വാക്‌സിന്‍ ലഭ്യമാകും. തിരക്കു വര്‍ധിച്ചതോടെയാണ് സ്വകാര്യ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിച്ചത്.
വിപിഎസ് ഗ്രൂപ്പിന്റെ 18 ശാഖകളിലേതു ഉള്‍പ്പെടെ 34 കേന്ദ്രങ്ങളില്‍ വാക്‌സീന്‍ ലഭിക്കും. കൂടാതെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ബരീന്‍ ഇന്റര്‍നാഷണല്‍ ആശുപത്രിയിലും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.