Currency

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒമാനിലെത്തി; രണ്ടു ദിവസത്തെ സന്ദര്‍ശനം

സ്വന്തം ലേഖകന്‍Wednesday, December 16, 2020 5:58 pm

മസ്‌കത്ത്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ സ്വീകരിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി, തൊഴില്‍ മന്ത്രി മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഅ്വാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

മേഖലയിലെയും രാജ്യാന്തര തലത്തിലെയും വിവിധ വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായും വി. മുരളീധരന്‍ സംവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x