
റിയാദ്: സൗദിയില്‍ ജൂണ്‍ 11 മുതല്‍ അക്കൗണ്ടിംഗ് മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി തുടങ്ങും. സ്വകാര്യ സ്ഥാപനങ്ങളിലെ 19 അക്കൗണ്ടിംഗ് തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെച്ചത്. അഞ്ചോ അതില്‍ കൂടുതലോ അക്കൗണ്ടിംഗ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ചട്ടം ബാധകമാകും. ഇത്തരം സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് തസ്തികകളിലെ 30 ശതമാനം ജീവനക്കാരും സൗദികളായിരിക്കണമെന്നതാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗ രേഖയും മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ ഈ ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവും. സൗദി അക്കൗണ്ടന്റിനെ നിയമിക്കുന്ന കാര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. നിയമിക്കപ്പെടുന്ന സൗദി അക്കൗണ്ടന്റുമാര്‍ ബാച്ചിലര്‍ ഡിഗ്രിയുള്ളവരാണെങ്കില്‍ ചുരുങ്ങിയത് 6000 റിയാലും, ഡിപ്ലോമയാണ് യോഗ്യതയെങ്കില്‍ 4500 റിയാലും വേതനം നല്‍കണമെന്നും ചട്ടം അനുശാസിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.