Currency

മസ്‌കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കി; ഫെസ്റ്റിവല്‍ റദ്ദാക്കുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷം

സ്വന്തം ലേഖകന്‍Tuesday, January 19, 2021 12:09 pm

ഒമാന്‍: മസ്‌കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മസ്‌കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കുന്നത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെയാണ് ഫെസ്റ്റിവല്‍ നടത്താനിരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ മസ്‌കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കിയത്.

ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനാലാണ് ഫെസ്റ്റിവല്‍ റദ്ദാക്കുന്നതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിവലും റദ്ദാക്കിയിരുന്നു,


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x