Currency

സൗദിയില്‍ വാക്‌സീനേഷന്‍ ആദ്യഡോസ് തീയതി നീട്ടി; രണ്ടാമത്തെ ഡോസ് എടുക്കേണ്ടവര്‍ക്ക് സമയത്തില്‍ മാറ്റമില്ല

സ്വന്തം ലേഖകന്‍Saturday, January 23, 2021 8:34 pm

റിയാദ്: സൗദിയില്‍ കോവിഡ് വാക്സീന്‍ സ്വീകരിക്കാന്‍ അനുമതി ലഭിച്ചവര്‍ക്ക് ആദ്യ ഡോസ് നല്‍കുന്നതു നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുക്കിയ തീയതി എസ്എംഎസിലൂടെയോ സിഹതീ ആപ്പിലൂടെയോ അറിയിക്കും. ഫൈസര്‍ വാക്‌സീന്‍ എത്താനുള്ള കാലതാമസത്തെ തുടര്‍ന്നാണിത്. അതേസമയം രണ്ടാമത്തെ ഡോസ് എടുക്കേണ്ടവര്‍ക്ക് അറിയിപ്പു ലഭിച്ച സമയത്തുതന്നെ എത്തി വാക്‌സീന്‍ എടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x