ജനങ്ങൾക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ കൃത്യമായി നൽകാതിരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് കാണിച്ച് ഈ വർഷം 2705 പരാതികൾ ക്യൂൻസ് ലാൻഡിലെ സർക്കാർ ജീവനക്കാർക്കെതിരെ ലഭിച്ചെന്ന് കണക്കുകൾ.
ബ്രിസ്ബേൺ: ജനങ്ങൾക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ കൃത്യമായി നൽകാതിരിക്കുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് കാണിച്ച് ഈ വർഷം 2705 പരാതികൾ ക്യൂൻസ് ലാൻഡിലെ സർക്കാർ ജീവനക്കാർക്കെതിരെ ലഭിച്ചെന്ന് കണക്കുകൾ. ക്യൂൻസ് ലാൻഡിലെ പൊതുമേഖല ജീവനക്കാരിൽ 1.4 ശതമാനം ആളുകൾക്കെതിരെയാണ് ഈ വർഷം പരാതി ലഭിച്ചത്. 2014-15 കാലയളവിൽ 1.7 ശതമാനം പൊതുമേഖല ജീവനക്കാർക്കെതിരെ പരാതി ലഭിച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജീവനക്കാർക്കെതിരെയാണ് ഏറ്റവും അധികം പരാതികൾ ഉയർന്നത്. ചൈൾഡ് സേഫ്റ്റി വർക്കേഴ്സിനെതിരെയും പരാതി കൂടതലായി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച ഏഴ് ശതമാനം പരാതികളും മാരകമായ കുറ്റകൃത്യമായി കണക്കാക്കാവുന്നതാണ്. 37 ശതമാനം പരാതികളും ഗുരുതരമാണെങ്കിലും കുറ്റകൃത്യങ്ങളുടെ വകുപ്പിൽ പെടുന്നതല്ല. 56 ശതമാനം പരാതികളും സേവനങ്ങൾ കൃത്യമായി ലഭ്യമാക്കിയില്ല എന്ന് ചൂണ്ടിക്കാണിച്ചുള്ളവയുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.