Currency

ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍: ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 1 മുതല്‍

സ്വന്തം ലേഖകന്‍Wednesday, January 27, 2021 6:41 pm

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ഫെബ്രുവരി 1ന് ആരംഭിക്കും. മസ്‌കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, ബോഷര്‍, സീബ്, ഗുബ്ര, മബേല ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഫെബ്രുവരി 28ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കും.

www.indianschoolsoman. com എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. കോവിഡ് പശ്ചാത്തലത്തില്‍ റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x