Currency

ഡിജിറ്റല്‍ പാസ്പോര്‍ട് ആപ്പുമായി ഖത്തര്‍ എയര്‍വേയ്സ്

സ്വന്തം ലേഖകന്‍Thursday, January 28, 2021 6:59 pm

ദോഹ: മാര്‍ച്ച് മുതല്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ട്രാവല്‍ പാസ് ‘ഡിജിറ്റല്‍ പാസ്പോര്‍ട്ട്’ മൊബൈല്‍ ആപ്ലിക്കേഷന്റെ പരീക്ഷണഘട്ടം തുടങ്ങുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാര്‍ക്ക് സമ്പര്‍ക്കരഹിതവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രയാണ് പുതിയ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ഒരുക്കുക. പരീക്ഷണത്തിന്റെ ആദ്യ ഘട്ടം ദോഹ- ഇസ്താന്‍ബുള്‍ റൂട്ടിലാണ്.

മധ്യപൂര്‍വ ദേശത്ത് അയാട്ട യാത്രാ പാസ് ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കുന്ന ആദ്യ വിമാന കമ്പനിയും ഖത്തര്‍ എയര്‍വേയ്സാണ്. കോവിഡിനെതിരെ യാത്രക്കാര്‍ക്ക് സുരക്ഷിത വിമാനയാത്രയാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x