
റിയാദ്: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു സൗദി അറേബ്യയില്‍ ഉന്നത പഠനത്തിന് സൗകര്യം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. കേന്ദ്രീയ വിദ്യാലയ മാതൃകയില്‍ സ്കൂളും ഐഐടി മാതൃകയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാനാണ് പദ്ധതി.
വിദ്യാഭ്യാസ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച സൗദി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ഷെയ്ഖുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതായും പുതിയ ധാരണാപത്രത്തില്‍ വൈകാതെ ഒപ്പുവക്കുമെന്നും അദേഹം പറഞ്ഞു. വിദേശ വിദ്യാര്‍ഥികള്‍ക്കായി സൗദി സര്‍ക്കാര്‍ നീക്കിവച്ച 477 സ്കോളര്‍ഷിപുകള്‍ ഇന്ത്യക്കാര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.