
മസ്കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കും. നാല്, ആറ്, ഒമ്പത് എന്നീ മാസ കാലയളവുകളിലേക്കാണ് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുക. വിദേശ തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തില്‍ മാത്രമാണ് ഇതിന് അനുമതി നല്‍കുക.
ഉയര്‍ന്ന തസ്തികകളിലേക്കുള്ള താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് നാല് മാസത്തേക്ക് 336 റിയാലും ആറ് മാസത്തേക്ക് 502 റിയാലും ഒമ്പത് മാസത്തേക്ക് 752 റിയാലും നല്‍കണം. മിഡില്‍ തസ്തികകളില്‍ നാല് മാസത്തേക്ക് 169, ആറ് മാസത്തേക്ക് 252, ഒമ്പത് മാസത്തേക്ക് 377 റിയാല്‍ എന്നിങ്ങനെയും ടെക്നിക്കല്‍, സ്പെഷ്യലൈസ്ഡ് തസ്തികകളില്‍ നാല് മാസത്തേക്ക് 101, ആറ് മാസത്തേക്ക് 151, ഒമ്പത് മാസത്തേക്ക് 226 റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകള്‍.
4000 റിയാലിന് മുകളില്‍ വേതനം വാങ്ങുന്നവരുടെ തൊഴില്‍ പെര്‍മിറ്റിനാണ് 2001 റിയാല്‍ ഫീസ് നല്‍കേണ്ടത്. 2500 മുതല്‍ 3999 റിയാല്‍ വരെ വേതനം വാങ്ങുന്നവര്‍ക്ക് 1001 റിയാലും ഈടാക്കും. മൂന്ന് മാസത്തിന് ശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.