അബുദാബി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി മുസഫയില്‍ സ്ഥിരം കേന്ദ്രം യാഥാര്‍ഥ്യമായി. ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസങ്ങളില്‍ തന്നെ നൂറിലേറെ അപേക്ഷകളാണ് ലഭിച്ചത്. പുറംസേവന കരാര്‍ കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് ലിമിറ്റഡിന്റെ ശാഖയാണ് തുറന്നത്. മുസഫ വ്യവസായ മേഖല 25ല്‍ അബുദാബി ലേബര്‍ കോടതിക്കും ഡാന്യൂബ് ഹോംസിനും സമീപം ക്യൂബ്‌സ് പാര്‍ക്ക് ബ്ലോക്ക് നാലിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പാസ്‌പോര്‍ട്ടുമായ ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.
ഒരു വര്‍ഷത്തിനകം കാലാവധി തീരുന്നവര്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കാം. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ അപേക്ഷകള്‍ സ്വീകരിക്കില്ല. മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബനിയാസ്, അല്‍വത്ബ, റുവൈസ്, ഗുവൈഫാത്ത് തുടങ്ങിയ സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കു നഗരത്തില്‍ പോകാതെ തന്നെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നടത്താന്‍ സാധിക്കും.
സുരക്ഷാ കാരണങ്ങളാല്‍ 60ന് മുകളിലും 12നു താഴെയുമുള്ളവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു പകരം കമ്പനി പ്രതിനിധിയോ (പിആര്‍ഒ) ചുമതലപ്പെടുത്തിയ ആളോ എത്തിയാല്‍ മതിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.