Currency

ഒമാനില്‍ റമസാന്‍ വ്രതാരംഭം ഏപ്രില്‍ 14ന്; പെരുനാള്‍ മേയ് 13ന്

സ്വന്തം ലേഖകന്‍Sunday, February 28, 2021 5:28 pm

മസ്‌കത്ത്: ഈ വര്‍ഷത്തെ റമസാന്‍ ഒമാനില്‍ ഏപ്രില്‍ 14ന് ആരംഭിച്ചേക്കുമെന്ന് മതകാര്യ വിഭാഗം. ഇതനുസരിച്ച് പെരുനാള്‍ മേയ് 13നായിരിക്കുമെന്നാണ് സൂചന. മതകാര്യ വിഭാഗം ഇറക്കിയ കലണ്ടറിലും വ്രതാരംഭം ഏപ്രില്‍ 14നാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം യുഎഇ അടക്കം ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ ഏപ്രില്‍ 13നായിരിക്കും വ്രതാരംഭമെന്നു വാനനിരീക്ഷകര്‍ നേരത്തെ പ്രവചിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x